03:23 | Posted in | Read More »

പൃഥ്വിരാജിന് പിറന്നാൾ


2002ൽ നന്ദനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയതാണ് നടൻ പൃഥ്വിരാജ്. 11 വർഷങ്ങൾക്കിപ്പുറത്ത് മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായ നടൻ എന്ന വിശേഷണവും പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നു. കഠിനാദ്ധ്വാനത്തിന്റെ പടവുകൾ ചവിട്ടിക്കറിയാണ് പൃഥ്വിരാജ് ഇന്നത്തെ നിലയിലെത്തിയത്. അതിന്റെ തെളിവാണ് ഇരുപത്തിനാലാം വയസിൽ ലഭിച്ച മികച്ച നടനുള്ള പുരസ്കാരം. മലയാളത്തിലെ ആ യുവനടൻ ഇന്ന് മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.പരാജയങ്ങളിൽ നിന്നായിരുന്നു പൃഥ്വിയുടെ യാത്രയെന്നതും ശ്രദ്ധേയമാണ്. നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരൻ, സ്റ്റോപ്പ് വയലന്‍സ്,​ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, സത്യം തുടങ്ങിയ ചിത്രങ്ങൾ പൃഥ്വിയുടെ കരിയറിൽ തന്നെ കറുത്ത നിഴൽ വീഴ്ചത്തുന്പോഴാണ് കമൽ സംവിധാനം ചെയ്ത സ്വപ്നക്കൂട് എന്ന സിനിമയിൽ പൃഥ്വി അഭിനയിക്കുന്നത്. യുവത്വത്തിന്റെ കഥ പറഞ്ഞ ആ ചിത്രം പ്രേക്ഷകർ നെഞ്ചേറ്റിയതോടെ പൃഥ്വിയും താരമാകുകയായിരുന്നു. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഉണ്ടായിരുന്ന ചിത്രത്തിൽ അവർക്ക് കിട്ടാതെ പോയ എന്തോ ഒരംഗീകാരം പൃഥ്വിരാജിന് കിട്ടുകയായിരുന്നു. പിന്നീട് നല്ല സിനിമകളും കൊമേഴ്സ്യല്‍ ചിത്രങ്ങളിലൂടെയും പൃഥ്വി ഒരു പോലെ മുന്നോട്ട് പോയി. അമ്മക്കിളിക്കൂട്, ചക്രം, അകലെ, വര്‍ഗം, വാസ്തവം, തിരക്കഥ, ദൈവനാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത ഭാവങ്ങളില്‍ പൃഥ്വിയെ നാം കണ്ടു. അതില്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയമാണ്  പൃഥ്വിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിക്കാൻ ഇടയാക്കിയത്. 

സ്വപ്നക്കൂടിന് ശേഷം കോളേജ് ക്യാന്പസിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും കഥ പറഞ്ഞ ക്ളാസ്മേറ്റ്സ് എന്ന സിനിമ ശ്രദ്ധേയമായി. ചോക്ളേറ്റ് നടന്റെ റോളിൽ അഭിനയിക്കുന്പോഴും തിരക്കഥ, മഞ്ചാടിക്കുരു, തലപ്പാവ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുത്തം വന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പൃഥ്വി തയ്യാറായി. 
2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വി തമിഴിലുമെത്തി. മണിരത്നത്തിന്റെ രാവൺ  എന്ന ചിത്രത്തില്‍ വിക്രമിനൊപ്പം പൃഥ്വി മത്സരിച്ചഭിനയിച്ചു. അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയ വീട്ടിലേക്കുള്ള വഴി എന്ന സിനിമയിലും പൃഥ്വിരാജ് നായകനായി. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ പക്വതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് ആരാധകരുടെ മനസിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീട് തേടിവന്ന കഥാപാത്രങ്ങളും ഏതാണ്ട് അങ്ങനെയുള്ളവ തന്നെയായിരുന്നു. അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ  ഡോ.രവി തരകൻ എന്ന കഥാപാത്രത്തെ വളരെ തന്മയിത്വത്തോടയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാർത്ഥിയായും അലസനും കാര്യങ്ങളെ നിസാരമായി കാണുന്ന ഡോക്ടറായും പിന്നീട് മുതിർന്ന ഒരു ഡോക്ടറുടെ വേഷത്തിലും ആ സിനിമയിൽ എത്തി ഈ യുവനടൻ. ഇന്ത്യൻ സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡ് എന്ന സിനിമയിലെ അഭിനയം പൃഥ്വിയുടെ അഭിനയമികവിന്റെ മറ്റൊരു ഉദാഹരണമായി. ഈ ചിത്രത്തിലെ അഭിനയത്തിന് 2012ലെ മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. ഇതിനിടയിൽ ബോളിവുഡ‌ിലും തന്റെ കഴിവ് തെളിയിച്ചു പൃഥ്വി.അഭിനേതാവിന്റെ വേഷത്തിനൊപ്പം നിര്‍മ്മാതാവിന്റെ മേലങ്കിയും അണിഞ്ഞു പൃഥ്വി. സന്തോഷ് ശിവനൊപ്പം ചേര്‍ന്ന് പൃഥ്വി നിര്‍മ്മിച്ച ഉറുമി ദേശീയതലത്തിൽ വരെ ശ്രദ്ധേയമായി. ഉയരങ്ങളിൽ നിൽക്കുന്പോഴും തനിക്ക് ലഭിക്കുന്ന പുതിയ കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി കഠിനമായി പരിശ്രമിക്കാനും പൃഥ്വി എപ്പോഴും തയ്യാറാകുന്നു. അതാണ് ഈ യുവനടന്റെ വിജയരഹസ്യവും. 

08:03 | Posted in , , , , | Read More »

വീണ്ടും വരുന്നു ആനക്കാട്ടില്‍ ചാക്കോച്ചി

സുരേഷ് ഗോപിയുടെ കരിയറില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താല്‍ അക്കൂട്ടത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചി ഉണ്ടാകുമെന്നകാര്യമുറപ്പാണ്. രണ്‍ജി പണിക്കരും-ജോഷിയും ചേര്‍ന്നൊരുക്കിയ ലേലമെന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മറക്കാന്‍ കഴിയാത്തവയാണ്. സുരേഷ് ഗോപിയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ആരുടെയും മനസിളക്കുന്ന വൈകാരികരംഗങ്ങളും തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

മദ്യവ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് കുടുംബങ്ങളുടെ കുടിപ്പകയായിരുന്നു ചിത്രത്തിന്റെ കഥാതന്തു. അന്നത്തെരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അന്നത്തെ കേരള രാഷ്ട്രീയ പരിസരങ്ങളില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.





ഇപ്പോള്‍ കുറച്ചുദിവസങ്ങലായി ലേലമെന്ന ചിത്രം വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. ലേലത്തിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍ജിപണിക്കളും ഷാജി കൈലാലും ചേര്‍ന്ന് ലേലത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയെ നായകനാക്കിയുള്ള ഒരു ചിത്രത്തിനായി രണ്‍ജീ പണിക്കര്‍ തിരക്കഥാരചനയിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ തിരക്കഥ ലേലത്തിന്റെ രണ്ടാം ഭാഗമാണെന്നാണ് കേള്‍ക്കുന്നത്. ഫേസ്ബുക്കിലുള്‍പ്പെടെ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രം പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ ഷാജി കൈലാസും രണ്‍ജി പണിക്കരും വീണ്ടും ഒന്നിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്. എന്തായാലും ലേലം പോലൊരു ചിത്രത്തിന് രണ്ടാം ഭാഗമെടുത്ത് വിജയിപ്പിക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നതില്‍ സംശയമില്ല. ഒന്നാം ഭാഗത്തേക്കാള്‍ ശക്തമായ തിരക്കഥയും സംവിധാനമികവും ഉണ്ടെങ്കില്‍ മാത്രമേ രണ്ടാം ഭാഗം വിജയിക്കൂ എന്നുള്ള കാര്യമുറപ്പാണ്.

08:01 | Posted in , , , , , , | Read More »

ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ വാശി വേണ്ടെന്ന് ഹൈക്കമാന്‍ഡ്; തീരുമാനം മാണിക്ക് എടുക്കാം

തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ വാശി കാണിക്കേണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി. -സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ വിവിധ നേതാക്കള്‍ പ്രകടിപ്പിച്ച പൊതുവികാരത്തിന്റെ പശ്ചാത്തലത്തിലാണിത്.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇക്കാര്യം സംസാരിച്ചതായാണു വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേരള കോണ്‍ഗ്രസ് എം. നേതൃത്വത്തെ ജോര്‍ജിന്റെ പേരില്‍ പിണക്കേണ്ടെന്നാണ് തീരുമാനത്തിന്റെ കാതല്‍. മറിച്ച്, കേരള കോണ്‍ഗ്രസ് നേതൃത്വം, പ്രത്യേകിച്ചും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ജോര്‍ജിനെ തള്ളിപ്പറഞ്ഞാല്‍ കോണ്‍ഗ്രസിന് അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റാന്‍ ഇടപെടാം എന്നും ധാരണയായിട്ടുണ്ടത്രേ. ജോര്‍ജ് പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അത് കേരള കോണ്‍ഗ്രസിന്റെ നിലപാടുകളല്ല എന്നും മാണി പരസ്യമായി വ്യക്തമാക്കിയെങ്കിലും ജോര്‍ജിനെ ശാസിക്കാനോ, തള്ളിപ്പറയാനോ അദ്ദേഹം തയ്യാറായിട്ടില്ല.


അതേസമയം, ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും മുന്നണിയെ എല്ലായ്‌പോഴും വിവാദത്തില്‍ നിലനിര്‍ത്തുന്നതും യു.ഡി.എഫ്. സര്‍ക്കാരിന്റെ ചീഫ് വിപ്പ് ആയിരുന്നുകൊണ്ട് യു.ഡി.എഫ്. മന്ത്രിമാരെ പരസ്യമായി കുറ്റം പറയുന്നതും അവസാനിപ്പിക്കണം എന്ന് പി.സി. ജോര്‍ജിനോട് അദ്ദേഹത്തിന്റെ പാര്‍ട്ടി രേഖാമൂലം ആവശ്യപ്പെടണം എന്ന് മുന്നണി നേതൃത്വം കത്തു നല്‍കിയേക്കും. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് തീരുമാനമെടുക്കാം എന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ട് എന്നു വിശദീകരിച്ച് പി.സി. ജോര്‍ജ് നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവു കാണുമെന്നാണ് ജോര്‍ജിന്റെ ഇപ്പോഴത്തെയും നിലപാട്. ഈ സാഹചര്യത്തില്‍ ജോര്‍ജിനെതിരെ നടപടിക്ക് കടുത്ത സമ്മര്‍ദത്തിനു മുതിരേണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട് എന്ന് അറിയുന്നു. അതിന് അനുസരിച്ച് എ ഗ്രൂപ്പ് നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്.

കെ.പി.സി.സിയില്‍ അണ്ടനും അടകോടനുമാണ് ഉള്ളതെന്നും മറ്റും പറഞ്ഞുപോയതില്‍ പി.സി. ജോര്‍ജ് ഖേദം പ്രകടിപ്പിച്ചത് കണക്കിലെടുത്തും, മുന്നണിയുടെ പൊതുവായ താല്പര്യം പരിഗണിച്ചും ജോര്‍ജ് വിഷയത്തില്‍ കടുത്ത നിലപാടിന് ഇല്ല എന്ന തരത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. എന്നാല്‍ എ ഗ്രുപ്പുകാരന്‍ തന്നെയായ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.സി. ജോര്‍ജും തമ്മിലുള്ള പോര് തുടരുമെന്നുതന്നെയാണു സൂചന. മന്ത്രിസഭാ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ ക്യാബിനറ്റിലുണ്ട് എന്ന് ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞതും തിരുവഞ്ചൂരിനെ ഉന്നംവച്ചാണെന്നു പ്രചരിപ്പിക്കുന്നവര്‍ മുന്നണയിലുണ്ട്.

ജോര്‍ജിനെതിരെ ശക്തമായ നടപടി വേണമെന്ന് കെ.പി.സി.സി. ഭാരവാഹികളിലെ ഐ ഗ്രൂപ്പുകാരും എ ഗ്രൂപ്പുകാരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ശക്തമായ നിലപാട് എടുത്തിരിക്കെ, അവരെ മയപ്പെടുത്തി ഹൈക്കമാന്‍ഡിന്റെ പുതിയ സമാശ്വാസ പാക്കേജ് വിശദീകരിക്കാന്‍ രണ്ടു ഗ്രൂപ്പിന്റെയും നേതൃത്വം വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും. ഇത് രണ്ടു ഗ്രൂപ്പും സമ്മതിക്കുന്നുണ്ട് എന്നതാണു പ്രത്യേകത. കോണ്‍ഗ്രസുകാരെ ആക്ഷേപിക്കുന്ന അണ്ടനെയും അടകോടനെയും കൈകാര്യം ചെയ്യും എന്ന് ജോര്‍ജിനെ താക്കീത് ചെയ്ത കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസനും ഹൈക്കമാന്‍ഡിന്റെ പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ നിശബ്ദനാകേണ്ടി വരും.

kvartha.com

06:19 | Posted in , , , , , , | Read More »

ജനസമ്പര്‍ക്കപരിപാടിക്ക് മൂന്നു ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്ന് ലക്ഷ്യങ്ങളോടുകൂടിയാണ് പൊതുജനസമ്പര്‍ക്ക പരിപാടി നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികള്‍ക്ക് ഏറ്റവും വേഗം പരിഹാരം ഉണ്ടാക്കുക, സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കുക, ചട്ടങ്ങളില്‍ മാറ്റം വരുത്തി ഭരണപരിഷ്‌കാരം നടപ്പാക്കുക എന്നിവയാണവ.

ചെയ്യാന്‍ കഴിയുന്ന ന്യായമായ കാര്യങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ചെയ്യണം. ഇതിന് ഉദ്യോഗസ്ഥരെയാണ് പലപ്പോഴും കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ചട്ടങ്ങളില്‍ മാറ്റംവരുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണിത്. എല്ലാ ജില്ലകളിലും 2011ല്‍ ജനസമ്പര്‍ക്കപരിപാടി നടത്തിയതിന്റെ അനുഭവത്തില്‍ 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തവണയും ജനസമ്പര്‍ക്കപരിപാടിയുടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി വേണ്ട മാറ്റങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശി തരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കെ.ബാബു, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചികിത്സാധനസഹായത്തിന് അപേക്ഷിച്ചവരെയാണ് ആദ്യം മുഖ്യമന്ത്രി നേരില്‍ക്കണ്ടത്.

KVARTHA

06:18 | Posted in , , , , , , | Read More »

ഈസ്റ്റ് ബംഗാളിന് നാല് ഗോള്‍ ജയം

ഷില്ലോംഗ്: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിന് നാല് ഗോള്‍ ജയം. ഈസ്റ്റ് ബംഗാള്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഷില്ലോംഗ് ലജോംഗ് എഫ് സിയെ തോല്‍പിച്ചു.

ജയിംസ് മോംഗ (2), എഡേ ചിഡി, കാല്‍വിന്‍ ലോബോ എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ സ്‌കോറര്‍മാര്‍.

05:54 | Posted in , , , , , , , | Read More »

സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

മുംബയ്: അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. ഇരുന്നൂറാം ടെസ്റ്റോടെയാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുക. അടുത്തമാസം വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ്. ഇതോടെ 24 വര്‍ഷം നീണ്ട ഇതിഹാസ ക്രിക്കറ്റ് ജീവിതത്തിനാണ് തിരശീല വീഴുന്നത്.

നാല്‍പതുകാരനായ സച്ചിന്‍ ക്രിക്കറ്റിലെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തേ വിരമിച്ചിരുന്നു. സച്ചിന്‍ 198 ടെസ്റ്റുകളില്‍ നിന്ന് 15,837 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്ന് 18,426 റണ്‍സുമെടുത്തിട്ടുണ്ട്. ഇതില്‍ 51 ടെസ്റ്റ് സെഞ്ച്വറികളും 49 ഏകദിന സെഞ്ച്വറികളും ഉള്‍പ്പെടുന്നു.

ജീവിതം മുഴുവന്‍ രാജ്യത്തിനു വേണ്ടി കളിക്കുന്നത് സ്വപ്നം കണ്ട വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ 24 വര്‍ഷമായി ഈ സ്വപ്നത്തിലൂടെ ജീവിക്കുകയായിരുന്നു. ക്രിക്കറ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ല, കാരണം 11 വയസു മുതല്‍ ഇതു മാത്രമാണ് ഞാന്‍ ചെയ്തത്. രാജ്യത്തിനു വേണ്ടി ലോകം മുഴുവന്‍ ചുറ്റി കളിക്കാന്‍ സാധിച്ചത് വലിയ അഭിമാനമായി കാണുന്നു. ഇരുന്നൂറാം ടെസ്റ്റ് സ്വന്തം മണ്ണില്‍ കളിക്കാനും, അങ്ങനെ ഈ കരിയര്‍ പൂര്‍ത്തിയാക്കാനും ആഗ്രഹിക്കുന്നു.

ഇതു വരെ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ബിസിസിഐയോട് നന്ദി പറയുന്നു. ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുമ്പോള്‍ വിരമിക്കാന്‍ അനുവദിക്കുന്നതിനും നന്ദി. ഇതുവരെ കാണിച്ച ക്ഷമക്കും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കാണിച്ച മനസിനും എന്റെ കുടുംബത്തോട് നന്ദി, എല്ലാത്തിനുമുപരി എന്റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. അവരുടെ പ്രാര്‍ഥനയും ആശംസയും എന്നും എനിക്ക് എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു.-സച്ചിന്‍ വിരമിക്കല്‍ അറിയിച്ചുകൊണ്ടുളള കുറിപ്പില്‍ വ്യക്തമാക്കി.

05:54 | Posted in , , , , , , , | Read More »

ട്വന്റി 20: യുവരാജിന്റെ മികവില്‍ ഇന്ത്യക്ക് ജയം



ജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ ഏക ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ ആറ് വിക്കറ്റിന് ഓസീസിനെ തോല്‍പിച്ചു. ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയ യുവരാജ് സിംഗിന്റെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ വിജയം. 35 പന്തില്‍ പുറത്താവാതെ 77 റണ്‍സാണ് യുവരാജ് ഇന്ത്യയുടെ വിജയശില്‍പിയായത്.

201 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു പന്തും ആറ് വിക്കറ്റും ശേഷിക്കേ ലക്ഷ്യത്തിലെത്തി. എട്ട് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു യുവരാജിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ എം എസ് ധോണി 21 പന്തില്‍ 24 റണ്‍സുമായി പുറത്താവാതെ നിന്നു.

രോഹിത് ശര്‍മ (8), ശിഖര്‍ ധവാന്‍ (19 പന്തില്‍ അഞ്ച് ഫോറുകളോടെ 32 റണ്‍സ്) സുരേഷ് റെയ്‌ന (19) വിരാട് കോലി (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തേ, ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ 201 റണ്‍സെടുത്തത്. 52 പന്തില്‍ 89 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഓസീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ല്. 14 ഫോറുകളും ഒരു സിക്‌സറും അടങ്ങിയതാണ് ഫിഞ്ചിന്റെ ഇന്നിംഗ്‌സ്.

മാഡിന്‍സന്‍ 34 റണ്‍സും മാക്‌സ് വെല്‍ 27 റണ്‍സുമെടുത്തു. ഇതേസമയം വാട്‌സന്‍ ആറ് റണ്‍സിനും നായകന്‍ ബെയ്‌ലി റണ്‍സൊന്നുമെടുക്കാതെയും പുറത്തായി.

ഭുവനേശ്വര്‍ കുമാറും വിനയ് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്.

05:54 | Posted in , , , , , , , | Read More »

ആയിക്കര ഓപണ്‍ മാര്‍ക്കറ്റില്‍ ശനിയാഴ്ച മുതല്‍ മത്സ്യവില്‍പ്പന പുനരാരംഭിക്കും

കണ്ണൂര്‍: സമവായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ആയിക്കര ഓപണ്‍ മാര്‍ക്കറ്റില്‍ ശനിയാഴ്ച മുതല്‍ മത്സ്യവില്‍പ്പന പുനരാരംഭിക്കാന്‍ ആയിക്കര ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ എജന്റ്‌സ് അസോസിയേഷന്‍ സംയുക്ത യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച നടന്ന വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ആയിക്കര പാലത്തിനു സമീപം കഴിഞ്ഞ രണ്ടുദിവസമായി നടത്തിവരുന്ന സത്യാഗ്രഹവും പിന്‍വലിച്ചിട്ടുണ്ട്.


Aayikkara fish Marketആധുനിക മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി തിങ്കളാഴ്ച വൈകിട്ടാണ് നഗരസഭാധികൃതര്‍ പൊലീസിനെ ഉപയോഗിച്ച് മത്സ്യമാര്‍ക്കററ് ഒഴിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് വ്യാപാരികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും 43മത്സ്യവ്യാപാരികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സംസ്ഥാനമാകെ തീരദേശഹര്‍ത്താല്‍ നടത്തുകയുണ്ടായി. ഇതോടെ ജില്ലയിലെ മത്സ്യമൊത്തവ്യാപാരം 

05:33 | Posted in , , , , , , | Read More »