ജനസമ്പര്‍ക്കപരിപാടിക്ക് മൂന്നു ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്ന് ലക്ഷ്യങ്ങളോടുകൂടിയാണ് പൊതുജനസമ്പര്‍ക്ക പരിപാടി നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികള്‍ക്ക് ഏറ്റവും വേഗം പരിഹാരം ഉണ്ടാക്കുക, സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കുക, ചട്ടങ്ങളില്‍ മാറ്റം വരുത്തി ഭരണപരിഷ്‌കാരം നടപ്പാക്കുക എന്നിവയാണവ.
ചെയ്യാന്‍ കഴിയുന്ന ന്യായമായ കാര്യങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ചെയ്യണം. ഇതിന് ഉദ്യോഗസ്ഥരെയാണ് പലപ്പോഴും കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ചട്ടങ്ങളില്‍ മാറ്റംവരുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണിത്. എല്ലാ ജില്ലകളിലും 2011ല്‍ ജനസമ്പര്‍ക്കപരിപാടി നടത്തിയതിന്റെ അനുഭവത്തില്‍ 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തവണയും ജനസമ്പര്‍ക്കപരിപാടിയുടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി വേണ്ട മാറ്റങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശി തരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കെ.ബാബു, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചികിത്സാധനസഹായത്തിന് അപേക്ഷിച്ചവരെയാണ് ആദ്യം മുഖ്യമന്ത്രി നേരില്‍ക്കണ്ടത്.

KVARTHA